ഒരാളുടെ ജീവിതത്തെ കുറിച്ച് മുഴുവൻ വായിച്ചിട്ട് അതിലെ ചില ഏടുകൾ മാത്രമെടുത്ത് ഭാവനയിൽ പൊതിഞ്ഞാൽ എങ്ങനെയുണ്ടാവുമെന്ന് ശ്രമിച്ചുനോക്കിയതാണ്. നെൽസൺ മണ്ടേല ഈ കഥ മുകളിലിരുന്ന് വായിച്ചിട്ട് എന്നെ ചീത്തവിളിക്കുന്നുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. എനിക്കെതിരെ കേസ് കൊടുക്കുമെന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് പറയുന്നുണ്ട്. ഒരു...
സാദത് ഹസൻ മാന്റോയുടെ ആ ക്വോട്ട് വായിച്ചപ്പോഴുണ്ടായ ചിന്തയാണ് ഈ കഥയിലവസാനിച്ചത്. ഒരുപക്ഷെ തെറാപിസ്റ്റുമാരെ കോർപ്പറേറ്റ് കമ്പനികളുപയോഗിക്കുന്നത് അടിമകളെ വാർത്തെടുക്കാനാണെന്ന ചിന്ത അതിന് മുൻപ് തന്നെ മനസ്സിനെ അലട്ടുന്നുണ്ടായിരുന്നിരിക്കണം. റിലാക്സ് ആ മുറിയിൽ തന്നെ വടക്കെ നമീബിയയിൽ നിന്ന് കിട്ടിയ ഹിമ്പാ...
ഡ്യൂറിങ്ങ് സൺറൈസ് കണ്ണിനെ മറച്ചിരുന്ന തൊപ്പി നീക്കി ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ, ഏതൊ ഒരു റയിൽവേ സ്റ്റേഷന്റെ കൂടെ പ്രകൃതിയും മനുഷ്യർക്കൊപ്പമെത്താൻ പുറകിലേക്ക് ഓടുന്നു. സൂര്യൻ വിടുന്ന ആദ്യ സ്വർണ്ണരശ്മികളുടെ ഭംഗി അമിതമാവാൻ കാരണം അതിനെ ഒളിപ്പിക്കാൻ ശ്രമിക്കുന്ന മൂടൽമഞ്ഞാണെന്ന് തോന്നി....
ഒരു ദുസ്വപ്നമാണ് ഇതെഴുതാൻ പ്രേരിപ്പിച്ചത്. ഗംഗാധരനെയും പൗർണ്ണമിയേയും എനിക്ക് എന്നേപ്പോലെ തന്നെയറിയാം. മാത്രമല്ല, എനിക്ക് തവിട്ട് നിറത്തിലുള്ള കണ്ണുകളാണെന്ന സത്യവും അറിയിച്ചുകൊള്ളുന്നു. നോട്ടിംഗ് ഹബ്ബിന്റെ ചില്ല് ഗോപുരം ഗംഗാധരനെപ്പോലെ ഒരു മധ്യവർഗ്ഗക്കാരനെ നോട്ടിംഗ് ഹബ്ബ് ഹോട്ടലിന്റെ ചില്ല് ഗോപുരം ആശ്ചര്യപ്പെടുത്തേണ്ടതാണ്. ആകാശം മുട്ടെ നിലകളുള്ള...
മോഷണമൊരു കലയാണെന്നും ശാസ്ത്രമാണെന്നും, അതിനെക്കുറിച്ച് വേദങ്ങളോളം പഴക്കമുള്ള പുസ്തകങ്ങളുണ്ടെന്നും വായിച്ചപ്പോൾ, ഒരു കള്ളൻ ഒന്നും മോഷ്ടിക്കാതെ മോഷണം നടത്താനാവുമെന്ന് തെളിയിക്കാൻ പോയ ഒരു കഥ പറയണമെന്ന് തോന്നി. ദൈവമാണത്രെ എന്റെ കഥ മൊത്തം പറയണമെന്ന് വെച്ചാ... മൊത്തം വേണ്ട. അത് ശരിയാവത്തില്ല....
70കളിൽ മലയാളികളെ എല്ലാം അമ്പരപ്പിച്ച കഥകൾ എഴുതിയിരുന്ന മറിയമ്മ, ഒരിക്കൽ എഴുത്തിൽ കത്തി നില്ക്കുമ്പൊ അജ്ഞാത വാസം തുടങ്ങി. 40 വർഷങ്ങൾക്ക് ശേഷം ഒരു പത്രത്തിൽ അച്ചടിച്ച് വന്ന ഇന്റർവ്യ്യൂലൂടെയാണ് സ്വന്തം സഹോദരിയുടെ പേരിൽ എഴുതിയിരുന്നത് ജേക്കബ് വർഗ്ഗീസ് എന്ന മിടുക്കനായിരുന്നു...
തിരുമാണ്ഡാംകുന്ന് ക്ഷേത്രത്തിന് മുന്നിൽ ട്രാഫിക്ക് നിയന്ത്രിക്കാൻ നിന്ന മുരടൻ ആണ് പ്രചോദനം. എന്തിനാവാം അയാൾ ഇത്രയും ദേഷ്യപ്പെടുന്നത് ആലോചിച്ചതാവാം ഇവിടെ എത്തിച്ചത്. ചോറും, രസവും, അവിയലും പ്രകൃതിയുടെ വിളി ശ്രദ്ധിക്കാതെ പ്രഭാതകർമ്മങ്ങൾ നിർവഹിക്കാൻ പല ദിവസങ്ങളിലും മറന്നു പോവാറുണ്ട്, ഈ മനുഷ്യൻ....
കൈമൾ ആദ്യം ആത്മഹത്യയുടെ മുനമ്പിൽ നിൽക്കുന്ന ഒരു കർഷകനായിരുന്നു. കാർഷിക ലോൺ ഒഴിവാക്കാൻ അയാൾ നുണ പറഞ്ഞ് പരത്തുന്ന കഥ എഴുതി വന്നപ്പൊ എനിക്ക് തന്നെ ഒരു വിഷമം. കർഷകർ നുണ പറഞ്ഞ് സഹായം മേടിച്ചെടുക്കുമെന്നൊരു തെറ്റായ സന്ദേശം വന്നാലത് ഞാൻ...
ഇത് ആരുടെ ജീവിതത്തിലാണ് നടന്നതെന്ന് എന്നോട് ചോദിക്കരുത്. അതെന്താ? എത്ര കൊല്ലമായിട്ട് കാണുന്നതാണെന്നോ, പക്ഷെ ആദ്യമായ് ഒന്ന് മിണ്ടിയത് അന്നാവണം. അതിന് മുൻപ് എപ്പോഴൊക്കെയോ സംസാരിച്ചിട്ടുണ്ടെങ്കിലും, മിണ്ടുന്നത് അന്നാദ്യമായിട്ടാണ്. മനസ്സിലായില്ല, അല്ലേ? മനസ്സിലാവില്ല. മനസ്സിലാക്കെണ്ട! കുറച്ച് കാലങ്ങൾക്കുള്ളിൽ അവൾ ഞാനായും, ഞാൻ...
ഡബിൾ ജെപേർഡിയെക്കുറിച്ച് ആഴമായി പഠിക്കാതെ എഴുതിയ കഥയാണ്. നിയമപരിജ്ഞാനമുള്ളവർക്ക് കോപ്രായമായി തോന്നാം. ഡബിൾ ജെപേർഡിയെക്കുറിച്ച് സീനിയറും ജൂനിയറും സംസാരിക്കുന്നത് ആലോചിച്ച് തുടങ്ങിയ കഥ ഇങ്ങനെ ആയി തീർന്നതാണ്. ഇത് എഴുതാനായിരുന്നു വിധി. ഇതിലെ പൗർണ്ണമിയെ എനിക്ക് അറിയാം. ഏതാണ്ട് ഇങ്ങനെയൊക്കെയാണെങ്കിലും ശരിക്കുള്ള ജീവിതത്തിൽ...