“പുഞ്ച മീനുകൾ” – (ചെറുകവിത)

കാലത്തെ കട്ടനൊപ്പമവളുടെ ചോദ്യം വരും, നിരോധനാജ്ഞ പിൻവലിച്ചിട്ട് പുഞ്ചയിറക്കാൻ കൈയിലൊന്നും ബാക്കിയില്ലല്ലൊയെന്ന്. തിരിച്ചൊരു കടംകഥ പറഞ്ഞോടിക്കണം. കടൽ വറ്റിയാൽ മീനുകളെന്ത് ചെയ്യാനാണ്? ജീവിതമവരെ ചെഞ്ചേറിൽ അതിജീവിപ്പിക്കും. ജീവിതമൊരു ബാറ്ററി തീർന്ന  കിക്കറില്ലാത്ത വണ്ടി പോലെയാവുന്നു. ഒരു നല്ല ഇറക്കം കിട്ടിയാലെ വണ്ടിയുണരു....

ഇലയും ഞാനും – (ചെറുകവിത)

ഇലത്തുമ്പിലെ മഴത്തുള്ളികൾ ഇളംകാറ്റിൽ ആടുന്നതിൽ ഞാൻ അസൂയ പൂണ്ടു. നിനക്കൊക്കെ എങ്ങനെ സാധിക്കുന്നു ഇലയെ ദുഖം തളം കെട്ടി നിൽക്കുമ്പോഴും ഇങ്ങനെ ചിരിക്കാൻ? പിന്നെയൊന്നും ഓർത്തില്ല. ആ മഴത്തുള്ളികൾ കട്ടെടുത്ത് അവയാൽ മുഖം തഴുകി. സങ്കടം ബാക്കിയുണ്ട്. എന്താ ഇലയെ നീ...

പേടിക്കൊരു പേടി – (ചെറുകവിത)

പേടി മാറ്റാൻ പേടിക്കൊരു ഓമനപ്പേര് നൽകിയാൽ പേടിക്കില്ലത്രെ. പേടിപ്പിക്കുന്നതിനൊരു പേരുണ്ടെന്നും പിന്നെന്ത് കാര്യമെന്നും കേട്ട് ഉപദേശിയേയും പേടി പിടിച്ചു. ദുസ്വപ്നത്തിൽ നിന്ന് ഞെട്ടിയുണരുന്നത് മറ്റൊരു ദുസ്വപ്നത്തിലേക്കാണെങ്കിലെന്ത് വിളിക്കണം? സ്വപ്നം കാണാനും പേടിയാവുന്നു അത് കണ്ടുണരുന്നത് ദുസ്വപ്നത്തിലേക്കാണെങ്കിലോ?

നേരും നുണയും – (ചെറുകവിത)

ഇഷ്ടമാണോയെന്ന ചോദ്യത്തിന് സ്വമനസ്സിനോട് പോലും നുണപറയേണ്ടിവരുമൊരു വിധിയാൽ ഇരുകാലി മൃഗങ്ങൾ നാം. നിന്നിലെ നിന്നെയെനിക്ക്ഇഷ്ടമാവില്ലെന്നറിഞ്ഞിട്ടും,എന്നിലെ എന്നെ നീനുണകളാൽ എന്തിനിഷ്ടമറിയിച്ചു? നേരിലെ നുണകളുടെ അളവ്, നുണകളെ താണ്ടുമെങ്കിൽ, നുണപറയാതിരിക്കാൻ വേണ്ടിയെങ്കിലും, നിനക്ക് നേര് പറയാതിരിക്കാമായിരുന്നു. മതിയാവോളം താണ്ടവമാടുക ഓർമ്മകളാൽമതിയാവുന്നേരം എനിക്കുറങ്ങണം.നേരിൽ ഉണരാനുള്ള കൊതിയിൽഎനിക്ക് ഞാനാവണം വീണ്ടും.