കൈമൾ ആദ്യം ആത്മഹത്യയുടെ മുനമ്പിൽ നിൽക്കുന്ന ഒരു കർഷകനായിരുന്നു. കാർഷിക ലോൺ ഒഴിവാക്കാൻ അയാൾ നുണ പറഞ്ഞ് പരത്തുന്ന കഥ എഴുതി വന്നപ്പൊ എനിക്ക് തന്നെ ഒരു വിഷമം. കർഷകർ നുണ പറഞ്ഞ് സഹായം മേടിച്ചെടുക്കുമെന്നൊരു തെറ്റായ സന്ദേശം വന്നാലത് ഞാൻ...
ഇലത്തുമ്പിലെ മഴത്തുള്ളികൾ ഇളംകാറ്റിൽ ആടുന്നതിൽ ഞാൻ അസൂയ പൂണ്ടു. നിനക്കൊക്കെ എങ്ങനെ സാധിക്കുന്നു ഇലയെ ദുഖം തളം കെട്ടി നിൽക്കുമ്പോഴും ഇങ്ങനെ ചിരിക്കാൻ? പിന്നെയൊന്നും ഓർത്തില്ല. ആ മഴത്തുള്ളികൾ കട്ടെടുത്ത് അവയാൽ മുഖം തഴുകി. സങ്കടം ബാക്കിയുണ്ട്. എന്താ ഇലയെ നീ...
പേടി മാറ്റാൻ പേടിക്കൊരു ഓമനപ്പേര് നൽകിയാൽ പേടിക്കില്ലത്രെ. പേടിപ്പിക്കുന്നതിനൊരു പേരുണ്ടെന്നും പിന്നെന്ത് കാര്യമെന്നും കേട്ട് ഉപദേശിയേയും പേടി പിടിച്ചു. ദുസ്വപ്നത്തിൽ നിന്ന് ഞെട്ടിയുണരുന്നത് മറ്റൊരു ദുസ്വപ്നത്തിലേക്കാണെങ്കിലെന്ത് വിളിക്കണം? സ്വപ്നം കാണാനും പേടിയാവുന്നു അത് കണ്ടുണരുന്നത് ദുസ്വപ്നത്തിലേക്കാണെങ്കിലോ?
ഇഷ്ടമാണോയെന്ന ചോദ്യത്തിന് സ്വമനസ്സിനോട് പോലും നുണപറയേണ്ടിവരുമൊരു വിധിയാൽ ഇരുകാലി മൃഗങ്ങൾ നാം. നിന്നിലെ നിന്നെയെനിക്ക്ഇഷ്ടമാവില്ലെന്നറിഞ്ഞിട്ടും,എന്നിലെ എന്നെ നീനുണകളാൽ എന്തിനിഷ്ടമറിയിച്ചു? നേരിലെ നുണകളുടെ അളവ്, നുണകളെ താണ്ടുമെങ്കിൽ, നുണപറയാതിരിക്കാൻ വേണ്ടിയെങ്കിലും, നിനക്ക് നേര് പറയാതിരിക്കാമായിരുന്നു. മതിയാവോളം താണ്ടവമാടുക ഓർമ്മകളാൽമതിയാവുന്നേരം എനിക്കുറങ്ങണം.നേരിൽ ഉണരാനുള്ള കൊതിയിൽഎനിക്ക് ഞാനാവണം വീണ്ടും.
ഇത് ആരുടെ ജീവിതത്തിലാണ് നടന്നതെന്ന് എന്നോട് ചോദിക്കരുത്. അതെന്താ? എത്ര കൊല്ലമായിട്ട് കാണുന്നതാണെന്നോ, പക്ഷെ ആദ്യമായ് ഒന്ന് മിണ്ടിയത് അന്നാവണം. അതിന് മുൻപ് എപ്പോഴൊക്കെയോ സംസാരിച്ചിട്ടുണ്ടെങ്കിലും, മിണ്ടുന്നത് അന്നാദ്യമായിട്ടാണ്. മനസ്സിലായില്ല, അല്ലേ? മനസ്സിലാവില്ല. മനസ്സിലാക്കെണ്ട! കുറച്ച് കാലങ്ങൾക്കുള്ളിൽ അവൾ ഞാനായും, ഞാൻ...
ഡബിൾ ജെപേർഡിയെക്കുറിച്ച് ആഴമായി പഠിക്കാതെ എഴുതിയ കഥയാണ്. നിയമപരിജ്ഞാനമുള്ളവർക്ക് കോപ്രായമായി തോന്നാം. ഡബിൾ ജെപേർഡിയെക്കുറിച്ച് സീനിയറും ജൂനിയറും സംസാരിക്കുന്നത് ആലോചിച്ച് തുടങ്ങിയ കഥ ഇങ്ങനെ ആയി തീർന്നതാണ്. ഇത് എഴുതാനായിരുന്നു വിധി. ഇതിലെ പൗർണ്ണമിയെ എനിക്ക് അറിയാം. ഏതാണ്ട് ഇങ്ങനെയൊക്കെയാണെങ്കിലും ശരിക്കുള്ള ജീവിതത്തിൽ...
ഇതിലുള്ള എല്ലാരേയും ഞാൻ എവിടെയൊക്കെയൊ കണ്ടതാണ്, പരിചയപ്പെട്ടതാണ്. ഫ്ലൈറ്റിൽ അപ്പുറവും ഇപ്പുറവുമിരുന്നവർ പോലും ശരിക്ക് ഈയുള്ളവനൊപ്പം ഗുവാഹത്തിയിൽ നിന്ന് ബാംഗ്ലൂർ വരെ പറന്നവരാണ്. സ്വാതി, റൂയി, സാറ ഇരുട്ട് ഒരു അനുഗ്രഹമാണ്. വെളിച്ചത്തിന് മറവില്ലെന്നും, അതാണ് ശാശ്വതമെന്നുമൊക്കെ പറയുന്നത് വെറുതെയാണ്. ലൈറ്റ്...
മലയാറ്റൂർ രാമകൃഷ്ണൻ സാറിന്റെ 'അമൃതം തേടി' എന്ന നോവലിൽ ഡൊക്ട്രൈൻ ഓഫ് ലാപ്സിനെ കുറിച്ച് വായിച്ചതാണ് ഈ നുണയൊക്കെ എഴുതാൻ എന്നെ പ്രേരിപ്പിച്ച വിത്ത്. അതുകൊണ്ടെന്താണ്, ആലോചന കൂടി ആ നോവൽ വായന അവിടെ നിന്നു. എഴുതിയിരിക്കുന്നത് എല്ലാം നുണയല്ല, എന്നാൽ...
ന്യു ഇയർ ആഘോഷം ഒരിടത്ത് നടക്കുമ്പോൾ, അപ്പുറത്ത് ഒരു കുഞ്ഞ് ലോകത്ത് കഷ്ട്ടപ്പെടുന്ന ഒരുത്തിയുടെ കഥ 2017ൽ ഷോർട്ട് ഫിലിം ആക്കാൻ വെച്ചതാണ്. പക്ഷെ ഇതിന് ലൈറ്റ് അപ്പ് ഒക്കെ ചെയ്യാൻ തല്ക്കാലം നിവർത്തിയില്ലാത്തകൊണ്ട് അന്ന് വേണ്ടാന്ന് വെച്ചു. സോംബി ലോകം...
കോട്ടയം കുമളി റൂട്ടിൽ ബൈക്ക് ഓടിക്കുമ്പൊൾ ദൈവംപടി എന്ന സ്‌ഥലത്തിന്റെ ബോർഡ് കണ്ടതോടെ ആ പേരിന്റെ ഉത്ഭവത്തെക്കുറിച്ച് വെറുതെ ഒന്ന് ആലോചിച്ചു. അതിൽ നിന്ന് തുടങ്ങിയതാണ് ഈ കഥ. അല്ലാതെ യഥാർത്ഥ ദൈവംപടിക്കാർക്ക് ഈ കഥയുമായി യാതൊരു ബന്ധവുമില്ലെന്ന് ഈയുള്ളവൻ താഴ്മയായ്...