Ep 11 – സ്കൂൾ സിലബസിലേക്ക് കാലാവസ്ഥാ വ്യതിയാനവും പുതിയ പഠനങ്ങളും ഉൾപ്പെടുത്തേണ്ടേ?

കാലാവസ്ഥാ മാറ്റം കേരളത്തിലെ മഴയുടെ വരവ് മാറ്റി മറിച്ചിട്ട് കുറച്ചധികം വർഷങ്ങളായി. ലഘുമേഘവിസ്ഫോടനങ്ങളും വെള്ളപ്പൊക്കങ്ങളും, പുറകെ വൻ വരൾച്ചകളും, പലതരം പ്രകൃതി ദുരന്തങ്ങളും ഒന്നിനുപുറകെ ഒന്നായി ഈ ലോകത്തെ അലട്ടുമ്പോൾ, കുട്ടികൾ ഇതിനേക്കുറിച്ചെല്ലാം പഠിച്ച് മുന്നോട്ട് പോവുന്നതല്ലെ നല്ലത്? മുന്നോട്ടുള്ള ജീവിതത്തിൽ...

ആമത്തോട് – (ചെറുകഥ)

“അച്ചോ, ആ പാലത്തുങ്കലെ ബോണിക്ക് തലയ്ക്ക് വല്ല പ്രശ്നോമൊള്ളതായിട്ട് തോന്നീട്ടൊണ്ടോ? ഒന്നുരണ്ടാഴ്ച ആയിട്ട് അവൻ വീട്ടിൽ കെടക്കാറില്ലത്രെ. എന്നും രാത്രി ഒരു ബാഗും തൂക്കി ബൈക്കേൽ വീട്ടീന്ന് എറങ്ങും. ഇത്രയും വലിയ വീടും പണിതിട്ടിട്ട്, പിന്നെ ഇവനിത് എവടെ പോവുന്നൂന്ന് ചോദിച്ചിട്ട്...

‘ഉറുമ്പുകൾ’ – Short Story

“വിളവെടുത്ത ഉടനെ നീ അതിരൊക്കെ കെട്ടി മണ്ണിന്റെ ഉടയോൻ കളിക്കല്ലേ. മനുഷ്യന്റെ സ്വന്തമല്ല ഈ മണ്ണും വിണ്ണും ഒന്നും. നേരെ തിരിച്ച് ഈ മണ്ണിനും വിണ്ണിനും സ്വന്തമായ സ്ഥാവരജംഗമവസ്തുക്കളിൽ ഒന്ന് മാത്രമാണ് മനുഷ്യൻ.” - ശങ്കരൻകുട്ടി ചേട്ടൻ, നമ്പർ 84 (കൊല്ലം...

ഒരു നീണ്ട മുടി – (ചെറുകഥ)

ഒരാളുടെ ജീവിതത്തെ കുറിച്ച് മുഴുവൻ വായിച്ചിട്ട് അതിലെ ചില ഏടുകൾ മാത്രമെടുത്ത് ഭാവനയിൽ പൊതിഞ്ഞാൽ എങ്ങനെയുണ്ടാവുമെന്ന് ശ്രമിച്ചുനോക്കിയതാണ്. നെൽസൺ മണ്ടേല ഈ കഥ മുകളിലിരുന്ന് വായിച്ചിട്ട് എന്നെ ചീത്തവിളിക്കുന്നുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. എനിക്കെതിരെ കേസ് കൊടുക്കുമെന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് പറയുന്നുണ്ട്. ഒരു...

“പുഞ്ച മീനുകൾ” – (ചെറുകവിത)

കാലത്തെ കട്ടനൊപ്പമവളുടെ ചോദ്യം വരും, നിരോധനാജ്ഞ പിൻവലിച്ചിട്ട് പുഞ്ചയിറക്കാൻ കൈയിലൊന്നും ബാക്കിയില്ലല്ലൊയെന്ന്. തിരിച്ചൊരു കടംകഥ പറഞ്ഞോടിക്കണം. കടൽ വറ്റിയാൽ മീനുകളെന്ത് ചെയ്യാനാണ്? ജീവിതമവരെ ചെഞ്ചേറിൽ അതിജീവിപ്പിക്കും. ജീവിതമൊരു ബാറ്ററി തീർന്ന  കിക്കറില്ലാത്ത വണ്ടി പോലെയാവുന്നു. ഒരു നല്ല ഇറക്കം കിട്ടിയാലെ വണ്ടിയുണരു....

റിലാക്സ് – (ചെറുകഥ)

സാദത് ഹസൻ മാന്റോയുടെ ആ ക്വോട്ട് വായിച്ചപ്പോഴുണ്ടായ ചിന്തയാണ് ഈ കഥയിലവസാനിച്ചത്. ഒരുപക്ഷെ തെറാപിസ്റ്റുമാരെ കോർപ്പറേറ്റ് കമ്പനികളുപയോഗിക്കുന്നത് അടിമകളെ വാർത്തെടുക്കാനാണെന്ന ചിന്ത അതിന് മുൻപ് തന്നെ മനസ്സിനെ അലട്ടുന്നുണ്ടായിരുന്നിരിക്കണം. റിലാക്സ് ആ മുറിയിൽ തന്നെ വടക്കെ നമീബിയയിൽ നിന്ന് കിട്ടിയ ഹിമ്പാ...