അതെന്താ? – (മിനി കഥ)

ഇത് ആരുടെ ജീവിതത്തിലാണ് നടന്നതെന്ന് എന്നോട് ചോദിക്കരുത്. അതെന്താ? എത്ര കൊല്ലമായിട്ട് കാണുന്നതാണെന്നോ, പക്ഷെ ആദ്യമായ് ഒന്ന് മിണ്ടിയത് അന്നാവണം. അതിന് മുൻപ് എപ്പോഴൊക്കെയോ സംസാരിച്ചിട്ടുണ്ടെങ്കിലും, മിണ്ടുന്നത് അന്നാദ്യമായിട്ടാണ്. മനസ്സിലായില്ല, അല്ലേ? മനസ്സിലാവില്ല. മനസ്സിലാക്കെണ്ട! കുറച്ച് കാലങ്ങൾക്കുള്ളിൽ അവൾ ഞാനായും, ഞാൻ...

ഡബിൾ ജെപേർഡി – (ചെറുകഥ)

ഡബിൾ ജെപേർഡിയെക്കുറിച്ച് ആഴമായി പഠിക്കാതെ എഴുതിയ കഥയാണ്. നിയമപരിജ്ഞാനമുള്ളവർക്ക് കോപ്രായമായി തോന്നാം. ഡബിൾ ജെപേർഡിയെക്കുറിച്ച് സീനിയറും ജൂനിയറും സംസാരിക്കുന്നത് ആലോചിച്ച് തുടങ്ങിയ കഥ ഇങ്ങനെ ആയി തീർന്നതാണ്. ഇത് എഴുതാനായിരുന്നു വിധി. ഇതിലെ പൗർണ്ണമിയെ എനിക്ക് അറിയാം. ഏതാണ്ട് ഇങ്ങനെയൊക്കെയാണെങ്കിലും ശരിക്കുള്ള ജീവിതത്തിൽ...

സ്വാതി, റൂയി, സാറ – (ചെറുകഥ)

ഇതിലുള്ള എല്ലാരേയും ഞാൻ എവിടെയൊക്കെയൊ കണ്ടതാണ്, പരിചയപ്പെട്ടതാണ്. ഫ്ലൈറ്റിൽ അപ്പുറവും ഇപ്പുറവുമിരുന്നവർ പോലും ശരിക്ക് ഈയുള്ളവനൊപ്പം ഗുവാഹത്തിയിൽ നിന്ന് ബാംഗ്ലൂർ വരെ പറന്നവരാണ്. സ്വാതി, റൂയി, സാറ ഇരുട്ട് ഒരു അനുഗ്രഹമാണ്. വെളിച്ചത്തിന് മറവില്ലെന്നും, അതാണ് ശാശ്വതമെന്നുമൊക്കെ പറയുന്നത് വെറുതെയാണ്. ലൈറ്റ്...

കെവ്വീരമ്മയും ചീന കണ്ണുകളും – (ചെറുകഥ)

മലയാറ്റൂർ രാമകൃഷ്ണൻ സാറിന്റെ 'അമൃതം തേടി' എന്ന നോവലിൽ ഡൊക്ട്രൈൻ ഓഫ് ലാപ്സിനെ കുറിച്ച് വായിച്ചതാണ്‌ ഈ നുണയൊക്കെ എഴുതാൻ എന്നെ പ്രേരിപ്പിച്ച വിത്ത്. അതുകൊണ്ടെന്താണ്, ആലോചന കൂടി ആ നോവൽ വായന അവിടെ നിന്നു. എഴുതിയിരിക്കുന്നത് എല്ലാം നുണയല്ല, എന്നാൽ...

സോംബി – (ചെറുകഥ)

ന്യു ഇയർ ആഘോഷം ഒരിടത്ത് നടക്കുമ്പോൾ, അപ്പുറത്ത് ഒരു കുഞ്ഞ് ലോകത്ത് കഷ്ട്ടപ്പെടുന്ന ഒരുത്തിയുടെ കഥ 2017ൽ ഷോർട്ട് ഫിലിം ആക്കാൻ വെച്ചതാണ്‌. പക്ഷെ ഇതിന്‌ ലൈറ്റ് അപ്പ് ഒക്കെ ചെയ്യാൻ തല്ക്കാലം നിവർത്തിയില്ലാത്തകൊണ്ട് അന്ന് വേണ്ടാന്ന് വെച്ചു. സോംബി ലോകം...

ചുവന്ന് തുടുത്ത കണ്ണ്‌ – (ചെറുകഥ)

കോട്ടയം കുമളി റൂട്ടിൽ ബൈക്ക് ഓടിക്കുമ്പൊൾ ദൈവം‌പടി എന്ന സ്‌ഥലത്തിന്റെ ബോർഡ് കണ്ടതോടെ ആ പേരിന്റെ ഉത്ഭവത്തെക്കുറിച്ച് വെറുതെ ഒന്ന് ആലോചിച്ചു. അതിൽ നിന്ന് തുടങ്ങിയതാണ് ഈ കഥ. അല്ലാതെ യഥാർത്ഥ ദൈവംപടിക്കാർക്ക് ഈ കഥയുമായി യാതൊരു ബന്ധവുമില്ലെന്ന് ഈയുള്ളവൻ താഴ്മയായ്...

മഗ്ദലനക്കാരി – (ചെറുകഥ)

2017ന്റെ അവസാനം സ്ക്രിപ്റ്റിലേക്ക് കടക്കുന്നതിന്റെ മുന്നോടിയായിട്ട് ചെറുകഥ എഴുതി നോക്കാൻ ഞങ്ങൾക്ക് തന്ന ഒരു അസൈൻമെന്റാണിത്. (ഞങ്ങൾടെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഡക്റ്റീവ് ആയിട്ട് നടന്നിട്ടുള്ള ഒരേയൊരു അസൈന്മെന്റാണിതെന്ന് തോന്നുന്നു. കാര്യം സ്ക്രിപ്റ്റ് എഴുത്തൊന്നും നടന്നില്ലെങ്കിലും ഒന്നുരണ്ട് കഥയെങ്കിലും ഞങ്ങളൊക്കെ എഴുതി.) ആദ്യം...

പാറു – (ചെറുകഥ)

ജീവിതത്തിൽ എഴുതിയ ആദ്യ ചെറുകഥയാണിത്. കഥ പറഞ്ഞ് തന്നവളോട് കടപ്പാടുണ്ട്. ഇനിയങ്ങനെ ആർക്കും വരാതിരിക്കട്ടെ. പാറു “അച്ഛാ, നാൻ പെണ്ണായി പോയത് കഷ്ടായി ല്ലേ?” ഈ ഉണ്ട കണ്ണുള്ളവരെന്തെങ്കിലും വിഷമം പറയുന്നത് കേട്ടാൽ തൊണ്ട വരണ്ട് പോവും. അതിലേക്ക് നോക്കുന്നവരെ ഉള്ളിലേക്ക്...