ആമത്തോട് – (ചെറുകഥ)
“അച്ചോ, ആ പാലത്തുങ്കലെ ബോണിക്ക് തലയ്ക്ക് വല്ല പ്രശ്നോമൊള്ളതായിട്ട് തോന്നീട്ടൊണ്ടോ? ഒന്നുരണ്ടാഴ്ച ആയിട്ട് അവൻ വീട്ടിൽ കെടക്കാറില്ലത്രെ. എന്നും രാത്രി ഒരു ബാഗും തൂക്കി ബൈക്കേൽ വീട്ടീന്ന് എറങ്ങും. ഇത്രയും വലിയ വീടും പണിതിട്ടിട്ട്, പിന്നെ ഇവനിത് എവടെ പോവുന്നൂന്ന് ചോദിച്ചിട്ട്...