ഇത് ആരുടെ ജീവിതത്തിലാണ് നടന്നതെന്ന് എന്നോട് ചോദിക്കരുത്.

അതെന്താ?

എത്ര കൊല്ലമായിട്ട് കാണുന്നതാണെന്നോ, പക്ഷെ ആദ്യമായ് ഒന്ന് മിണ്ടിയത് അന്നാവണം. അതിന് മുൻപ് എപ്പോഴൊക്കെയോ സംസാരിച്ചിട്ടുണ്ടെങ്കിലും, മിണ്ടുന്നത് അന്നാദ്യമായിട്ടാണ്.

മനസ്സിലായില്ല, അല്ലേ? മനസ്സിലാവില്ല. മനസ്സിലാക്കെണ്ട!

കുറച്ച് കാലങ്ങൾക്കുള്ളിൽ അവൾ ഞാനായും, ഞാൻ അവളായും, മാറുന്നത് പരസ്പരം മനസ്സിലാക്കി.

അന്നവൾ കരഞ്ഞുകൊണ്ട് പറഞ്ഞു, “സൗഹൃദം മതി. പ്രേമിച്ച് വെറുതെ വീട്ടുകാരേയും നാട്ടുകാരേയും തമ്മിൽ തല്ലിക്കുന്നത് എന്തിനാ?”

മറുപടി കൊടുക്കാൻ ഒട്ടും താമസിച്ചില്ല, “അല്ല, അതിന് ഞാനെപ്പഴാ നിന്നോട് പ്രേമമാണെന്ന് പറഞ്ഞത്?”

“ഇതുവരെയില്ല, പക്ഷെ എന്നെങ്കിലും തോന്നും. അന്നത് വേണ്ടാന്ന് വെക്കണം.”

“ഒരിക്കലും അങ്ങനെ തോന്നുമെന്ന് തോന്നുന്നില്ല!”

“അതെന്താ തോന്നാത്തത്!! എനിക്കിപ്പൊ അറിയണം!!!“, അവൾ എന്റെ ഷർട്ടിന്റെ കോളറും കഴുത്തും കൂട്ടിപ്പിടിച്ച്,  ഭിത്തിക്ക് ചാരി നിർത്തി ചോദിച്ചു.




Previous post ഡബിൾ ജെപേർഡി – (ചെറുകഥ)
Next post The Eighth Column Affair

Leave a Reply

Your email address will not be published. Required fields are marked *