പേടി മാറ്റാൻ പേടിക്കൊരു

ഓമനപ്പേര് നൽകിയാൽ

പേടിക്കില്ലത്രെ.

പേടിപ്പിക്കുന്നതിനൊരു പേരുണ്ടെന്നും

പിന്നെന്ത് കാര്യമെന്നും കേട്ട്

ഉപദേശിയേയും പേടി പിടിച്ചു.

ദുസ്വപ്നത്തിൽ നിന്ന്

ഞെട്ടിയുണരുന്നത് മറ്റൊരു

ദുസ്വപ്നത്തിലേക്കാണെങ്കിലെന്ത് വിളിക്കണം?

സ്വപ്നം കാണാനും പേടിയാവുന്നു

അത് കണ്ടുണരുന്നത്

ദുസ്വപ്നത്തിലേക്കാണെങ്കിലോ?

Previous post നേരും നുണയും – (ചെറുകവിത)
Next post ഇലയും ഞാനും – (ചെറുകവിത)

Leave a Reply

Your email address will not be published. Required fields are marked *