ഇഷ്ടമാണോയെന്ന ചോദ്യത്തിന്

സ്വമനസ്സിനോട് പോലും

നുണപറയേണ്ടിവരുമൊരു വിധിയാൽ

ഇരുകാലി മൃഗങ്ങൾ നാം.

നിന്നിലെ നിന്നെയെനിക്ക്

ഇഷ്ടമാവില്ലെന്നറിഞ്ഞിട്ടും,

എന്നിലെ എന്നെ നീ

നുണകളാൽ എന്തിനിഷ്ടമറിയിച്ചു?

നേരിലെ നുണകളുടെ അളവ്,

നുണകളെ താണ്ടുമെങ്കിൽ,

നുണപറയാതിരിക്കാൻ വേണ്ടിയെങ്കിലും,

നിനക്ക് നേര് പറയാതിരിക്കാമായിരുന്നു.

മതിയാവോളം താണ്ടവമാടുക ഓർമ്മകളാൽ

മതിയാവുന്നേരം എനിക്കുറങ്ങണം.

നേരിൽ ഉണരാനുള്ള കൊതിയിൽ

എനിക്ക് ഞാനാവണം വീണ്ടും.

Previous post Paper Boat (Poem)
Next post പേടിക്കൊരു പേടി – (ചെറുകവിത)

Leave a Reply

Your email address will not be published. Required fields are marked *